സിനിമയിലേക്ക് വരുന്നതിനു മുൻപും താരപുത്രനായിരുന്നിട്ടുകൂടി പ്രണവ് എപ്പോഴും മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രദ്ധിച്ചിരുന്നു. എന്നാലും പ്രണവ് ചെയ്യുന്ന ഒരു ചെറിയ കാര്യങ്ങളും സാധാരണക്കാരനായുള്ള ജീവിത ശൈലിയുമെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരുന്നു. പ്രണവ് നായകനാകുന്ന ആദ്യ ചിത്രം ആദി പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ്, പ്രണവിന്‍റെ ഒരു അഭിമുഖം എങ്കിലും കാണാന്‍. ആദ്യ സിനിമയുടെ ലോഞ്ചിന്റെ സമയത്തും പ്രണവ് ഒരു വാക്ക് പോലും സംസാരിച്ചിരുന്നില്ല. അച്ഛനൊപ്പം ചേർന്ന് സദാ ശാന്തമായ മുഖവുമായാണ് പ്രണവ് അന്ന് ഇരുന്നത്. എന്നാൽ എന്ത് കൊണ്ടാണ് പ്രണവ് മാധ്യമങ്ങളിൽ നിന്ന് ഇങ്ങനെ അകന്നു നിൽക്കുന്നതെന്ന് പ്രണവ് തന്നെ പറയുകയാണ്. എനിക്ക് മാധ്യമങ്ങളോട് വെറുപ്പില്ല. എൻറെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം എന്നു തോന്നി. അതുകൊണ്ടാണ്. എനിക്ക് പ്രത്യേകമായി അങ്ങനെ ഇഷ്ടങ്ങൾ ഒന്നുമില്ല. അങ്ങനെ ജീവിച്ചുപോകുക. യാത്രകള്‍ ഒരുപാട് ഇഷ്ടമാണെന്നും പ്രണവ് പറയുന്നു.